തൃശൂർ മതിക്കുന്ന് ക്ഷേത്രത്തിൽ ആന ഇടഞ്ഞു

Estimated read time 1 min read

Rതൃശൂർ മതിക്കുന്ന് ക്ഷേത്രത്തിൽ ആന ഇടഞ്ഞു


തൃശൂർ മതിക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. അൽപനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടർന്ന് പാപ്പാൻമാർ ചേർന്ന് ആനയെ തളച്ചു.

രാവിലെ എഴുന്നള്ളിപ്പിന് മുൻപ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചു. ഇടച്ചങ്ങലയിട്ടതിനാൽ ആനയ്ക്ക് ഓടാനായില്ല. ക്ഷേത്രമുറ്റത്ത് ചാടിനടന്ന ആനയെ വൈകാതെ തളച്ചതിനാൽ നാശനഷ്‌ടങ്ങളുണ്ടായില്ല.

+ There are no comments

Add yours