കോട്ടയത്ത് റോഡിൽ കോഴിചാകര..ഇറച്ചിക്കോഴികളെ ചാക്കിലാക്കി നാട്ടുകാർ

Estimated read time 0 min read

ഇത് മീൻ ചാകര അല്ല കോഴിചാകര

കടലിലെ മീൻ ചാകര പോലെ കോഴിചാകര വന്നിരിക്കുകയാണ് കോട്ടയം നാഗമ്പടത്ത്. മൂവാറ്റുപുഴയിലെ ചിക്കൻ സെൻ്ററിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി നാഗമ്പടത്ത് വച്ച് മറിഞ്ഞാണ് റോടുനിറയെ കോഴികൾ ആയത്.

1700ഓളം ഇറച്ചിക്കോഴികളാണ് ലോറിയിൽ ഉണ്ടായിരുന്നത്. വാഹനം മറിഞ്ഞതോടെ കോഴികൾ നിരത്തിലേക്ക് പതിച്ച് ആയിരത്തോളം എണ്ണം ചത്തു. അപകട സ്ഥലത്ത് വന്നവരും പോയവരുമെല്ലാം ഇറച്ചിക്കോഴികളെ ചാക്കിലാക്കി കൊണ്ടുപോയി.

+ There are no comments

Add yours