ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
കേരളം കാത്തിരുന്ന പാറശാല ഷാരോൺ രാജ് വധക്കേസിൽ വിധി പറഞ്ഞ് കോടതി. ഒന്നാം പ്രതി ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ചു. തട്ടികൊണ്ടുപോകലിന് 10 വർഷവും ഗൂഡാലോചനയ്ക്ക് 5 വർഷവും ശിക്ഷ വിധിച്ചു. മൂന്നാം പ്രതിയായ നിർമ്മലകുമാറിന് 3 വർഷം തടവാണ് വിധിച്ചത്. 2022 ഒക്ടോബർ 14ന് ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.


+ There are no comments
Add yours