മാളയിൽ കാപ്പ ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ട അറസ്റ്റിൽ

Estimated read time 1 min read

കാപ്പ ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.  മാള  കാപ്പ ഉത്തരവ് ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മടത്തു०പടി ചക്കാട്ടികുന്ന് കരീ०ഭായി എന്ന കോനാട്ട് വീട്ടിൽ ജിതേഷ് 26നെ 2024ജൂൺ മാസത്തിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും  നാട് കടത്തിയിരുന്നു. ജിതേഷ് നിയമ० ല०ഘിച്ച് കഴിഞ്ഞ ദിവസം ചക്കാട്ടിക്കുന്ന് പരിസരത്ത് വന്നതായി മാള പോലീസ്സിന് വിവര० കിട്ടിയതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. 2024ൽ മാള പോലീസ് സ്റ്റേഷനിൽ വധശ്രമ കേസ്സിലു० 2021ൽ മാളയിൽ കട കുത്തി തുറന്ന് 21കിലൊ ജാതിക്ക മോഷ്ടിച്ച കേസ്സിലു० 2020ൽ വീട് ആക്രമിച്ച കേസ്സിലു० 2021,2022, 2023, 2024 എന്നീ വർഷങ്ങളിൽ അഞ്ച് അടിപിടി കേസ്സിലു० ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പട० പ്രതി.
remesheledathee News
media
8547164281
Eledath konathukunnu
remesheledathee@gmail.com

+ There are no comments

Add yours