പറന്നുയർന്നത് മരണത്തിലേക്ക്; പാരാഗ്ലൈഡർ അപകടത്തിൽ 2 മരണം
ഗോവയിൽ പാരാഗ്ലൈഡർ മലയിൽ ഇടിച്ച് വിനോദസഞ്ചാരിയും ഇൻസ്ട്രക്ടറും മരിച്ചു. പൂനെ സ്വദേശി ശിവാനി ഡേബിൾ, നേപ്പാൾ സ്വദേശി സുമൽ എന്നിവരാണ് മരിച്ചത്. കേരി പീഠഭൂമിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പറന്നുയർന്ന പാരാഗ്ലൈഡർ മലയിൽ ഇടിച്ച് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റൈഡ് കമ്പനിക്ക് ലൈസൽസ് ഇല്ല. കമ്പനി ഉടമ ശേഖർ റൈസാദയ്ക്കെതിരെ മാൻഡ്രേം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാരാഗ്ലൈഡർ മലയിൽ ഇടിച്ച് വിനോദസഞ്ചാരിയും ഇൻസ്ട്രക്ടറും മരിച്ചു.

+ There are no comments
Add yours