ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കൂട്ടത്തല്ല്
ഫുട്ബോൾ കാണാനെത്തുന്നവർക്ക് അടിയുംകണ്ട് മടങ്ങാം. 7s മത്സരങ്ങൾ നടക്കുന്നിടങ്ങളിൽ പതിവ് കാഴ്ചയാണിത്. പെരിന്തൽമണ്ണ കാദറലി 7s ഫൈനൽ പോരാട്ടവും അങ്ങനെയാണ് അവസാനിച്ചിരിക്കുന്നത്. മത്സരത്തിനിടെ റഫറിയെ ഒരു കളിക്കാരൻ കയ്യേറ്റം ചെയ്തു. മർദനമേറ്റ റഫറിക്ക് ചികിത്സ തേടേണ്ടി വന്നു. റഫറിയെ തല്ലിയ കളിക്കാരനെ നാട്ടുകാരും വെറുതെ വിട്ടില്ല. താരത്തെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.


+ There are no comments
Add yours