നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് സാംസ്‌കാരിക സമ്മേളനവും
പുരസ്കാര സമർപ്പണവും ജനുവരി 19 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും ജനുവരി 19 ഞായറാഴ്ച രാവിലെ 9. 30 മുതൽ തിരുവനന്തപുരം സ്റ്റാച്യൂ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും. സാഹിത്യ പ്രതിഭാ സംഗമം തിരുമല ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 10 ന് പ്രൊഫ. തോട്ടം ഭുവന ചന്ദ്രൻ നായർ സാഹിത്യ പഠന ക്ലാസ്സ് നയിക്കും.
വൈകിട്ട് 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും അഡ്വ. അടൂർ പ്രകാശ് എം പി നിർവഹിക്കും.സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്കരൻ സ്മാരക പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക് സമർപ്പിക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരിക്കും.
എം. വിൻസെന്റ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.
നവഭാവന പുരസ്‌കാരം ഗിരിജാ സേതുനാഥ് ഉൾപ്പെടെയുള്ളവർക്ക്
ഡോ. ജോർജ് ഓണക്കൂർ, ഡോ. കവടിയാർ രാമചന്ദ്രൻ, ഡോ. എം. ആർ തമ്പാൻ എന്നിവർ സമ്മാനിക്കും. കേരള ടുഡേ വിഷൻ ചാനലിന്റെ ലോഗോ പ്രകാശനം, പുസ്തക പ്രകാശനം എന്നിവയും നടക്കും.ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യാ ജയേഷ് പുളിമാത്ത് സെക്രട്ടറി ജി. ഗിരിജൻ ആചാരി തോന്നല്ലൂർ തുടങ്ങിയവർ സംസാരിക്കും.


+ There are no comments
Add yours