പൊങ്കൽ ആഘോഷിച്ച് തമിഴ്നാട് ടാസ്മാക് വഴി വിറ്റഴിച്ചത് കോടികളുടെ മദ്യം
പൊങ്കലിന് തമിഴ്‌നാട്ടിൽ റെക്കോർഡ് മദ്യവിൽപ്പന. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്‌മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി 1 മുതൽ 16 വരെ, ടാസ്മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യം വിറ്റു. 2024 ലെ ഇതേ കാലയളവിൽ 2,300.23 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.


+ There are no comments
Add yours