ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീണ് യുവാവ് മരിച്ചു
ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീണ് യുവാവ് മരിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് വീണാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ക ണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


+ There are no comments
Add yours