ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ  സർവേയർ പിടിയിൽ

Estimated read time 0 min read

ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. 146 ഏക്കർ ഏലത്തോട്ടം അളക്കാനായി എസ്റ്റേറ്റ് മനേജർ സർവേ വിഭാഗത്തെ സമീപിച്ചിരുന്നു. താത്കാലിക സർവേയറായ നിതിൻ എസ്റ്റേറ്റിലെത്തുകയും ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

+ There are no comments

Add yours