വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് പരോൾ
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്‌ത കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി കിരണിന് 30 ദിവസത്തെ പരോൾ. പൊലിസിന്റെ റിപ്പോർട്ട് എതിരായിട്ടും ജയിൽ DGP ബൽറാം കുമാർ ഉപാധ്യായയാണ് പരോൾ അനുവദിച്ചത്. 10 വർഷത്തെ തടവിന് ശിക്ഷിച്ച കിരൺ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോൾ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിന്റെ വിശദീകരണം.


+ There are no comments
Add yours