CPI നേതാവ് എം വിജയൻ അന്തരിച്ചു
CPI തൃശൂർ മണ്ഡലം മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ എം വിജയൻ (82) അന്തരിച്ചു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ചയ്ക്ക് 2ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിക്കും.


+ There are no comments
Add yours