കാട്ടാന ആക്രമണത്തിൽ ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

Estimated read time 0 min read

കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ ഏക അത്താണിയായിരുന്നു അമർ. ഈ പ്രദേശത്ത് ആദ്യമായിട്ടാണ് ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.

+ There are no comments

Add yours