ആശ്രാമത്ത് വ്യവസായ വകുപ്പിന്റെ കാന്റീനിൽ ജീവനക്കാരെ പറ്റിച്ച് പണം തട്ടിയതായി പരാതി. ഭക്ഷണം കഴിച്ചതിന് പണം അയക്കാൻ ഉപയോഗിച്ചിരുന്ന പേടിഎം സ്റ്റിക്കറിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. അഞ്ച് സ്ത്രീകൾ ചേർന്നാണ് കാന്റീൻ നടത്തിയിരുന്നത്.
സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാൾ ക്യൂ ആർ കോഡിലെ മാറ്റം ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.


+ There are no comments
Add yours