ദക്ഷിണകൊറിയ വിമാനാപകടം; മാപ്പ് പറഞ്ഞ് വിമാന കമ്പനി
ദക്ഷിണകൊറിയയിൽ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു. നിർഭാഗ്യകരമായ സംഭവത്തിൽ തങ്ങൾ തലതാഴ്ത്തി നിൽക്കുകയാണ്. ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാൻ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയർവേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിച്ചു. ജെജു വെബ്സൈറ്റിൽ പൊതുമാപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


+ There are no comments
Add yours