പ്രവാസികൾക്ക് വലിയ ആശ്വാസം; യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു, നവംബറിലെ പുതിയ നിരക്കുകൾ അറിയാം

Estimated read time 1 min read

ദുബായ്: തുടർച്ചയായ മൂന്ന് മാസത്തെ വിലവർദ്ധനവിന് ശേഷം യു.എ.ഇയിൽ ഇന്ധനവില കുറച്ചു. നവംബർ മാസത്തേക്കുള്ള പുതുക്കിയ നിരക്കുകളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായുള്ള വിലക്കയറ്റത്തിന് ശേഷം ഇന്ധനവില കുറഞ്ഞത് യു.എ.ഇയിലെ സാധാരണക്കാർക്കും പ്രത്യേകിച്ച് പ്രവാസികൾക്കും പ്രതിമാസ ബജറ്റിൽ വലിയ ആശ്വാസമാകും.

കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് ഇന്ധനവിലയിൽ കുറവുണ്ടായത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഓഗസ്റ്റ് മുതൽ വില വീണ്ടും കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരി അവസാനം യുദ്ധസമാന സാഹചര്യം ആരംഭിച്ചതിനുശേഷം റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർദ്ധനവാണ് യു.എ.ഇയിൽ ഇതുവരെ രേഖപ്പെടുത്തിയത്.

നവംബർ മാസം മുതൽ നിലവിൽ വരുന്ന പുതിയ നിരക്കുകൾ താഴെ പറയുന്നവയാണ് (ലിറ്ററിന്):

  • സൂപ്പർ 98 പെട്രോൾ (Super 98): 4.16 ദിർഹം (ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു)
  • സ്പെഷ്യൽ 95 പെട്രോൾ (Special 95): 4.04 ദിർഹം (നേരത്തെ 4.28 ദിർഹം)
  • ഇ-പ്ലസ് 91 പെട്രോൾ (E-Plus 91): 3.97 ദിർഹം (നേരത്തെ 4.21 ദിർഹം)
  • ഡീസൽ: 4.75 ദിർഹം (നേരത്തെ 4.80 ദിർഹം)

+ There are no comments

Add yours