കേരളത്തിൽ നിന്ന് വിട പറയാൻ ആരിഫ് മുഹമ്മദ് ഖാൻ..യാത്രയയപ്പ് ഇല്ല

Estimated read time 0 min read

ഗവർണർ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്ന് യാത്ര പറയും. രാവിലെ 11 ന് കൊച്ചിയിലേയ്ക്കും അവിടെ നിന്ന് ഡൽഹിയിലേയ്ക്കും തിരിക്കും. പുതിയ കേരള ഗവർണറായി നിയമിക്കപ്പെട്ട രാജേന്ദ്ര അർലേക്കർ 2025 ജനുവരി രണ്ടിന് ചുമതലയേൽക്കും. ജനുവരി 1ന് അദ്ദേഹം കേരളത്തിലെത്തും. കേരള സർക്കാരിൻ്റെ ഔദ്യോഗികമായി യാത്രയയപ്പ് ഗവർണർക്ക് നൽകാൻ തയ്യാറായിട്ടില്ല. ഇന്നലെ ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിച്ചിരുന്നു. കേരള സർക്കാരിന്റെ മെമന്റോയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കൈമാറി.

ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോക്ട‌ർ മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്.

+ There are no comments

Add yours