മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും

Estimated read time 0 min read

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും

കേരളത്തിൽ ആദ്യമായാണ് ഒരാള്‍ ചര്‍മ്മം ദാനം ചെയ്യുന്നത്

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് പോകുക.

കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചാണ് ഷിബു മരിച്ചത്.

ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്ര പടലങ്ങൾ, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്.

കേരളത്തിൽ ആദ്യമായാണ് ഒരാള്‍ ചര്‍മ്മം ദാനം ചെയ്യുന്നത്.

നിലവിൽ ചര്‍മ്മം, സ്കിൻ ബാങ്കിൽ സൂക്ഷിക്കും.

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള 22 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം മിടിക്കുക.

ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും.

+ There are no comments

Add yours