വിവാഹം നടക്കാൻ ‘മന്ത്രവാദം’; 19കാരി ഗർഭിണി,
മന്ത്രവാദം നടത്തിയാൽ വിവാഹം പെട്ടെന്ന് നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

+ There are no comments
Add yours