അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ; മൂന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടി വിന്യസിക്കുന്നു

Estimated read time 1 min read

പാകിസ്ഥാന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി മൂന്ന് എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടി വിന്യസിക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങളുടെ എണ്ണം അഞ്ചാകും. ഫെബ്രുവരിയോടെ പുതിയ സംവിധാനങ്ങളുടെ വിന്യാസം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിയന്ത്രണ രേഖയിലെ 740 കിലോമീറ്റർ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ സംവിധാനങ്ങളിലൊന്ന് വിന്യസിക്കുക. നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, അസം എന്നിവിടങ്ങളിലായി നാല് എസ്-400 സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. പുതിയ സംവിധാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സംഘം അടുത്ത മാസം റഷ്യ സന്ദർശിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയ വ്യോമഭീഷണികളെ കൃത്യമായി പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് എസ്-400. ‘ഓപ്പറേഷൻ സിന്ദൂറി’നിടെ ഇന്ത്യയ്ക്ക് നിർണായകമായ പ്രതിരോധ മേൽക്കൈ നേടിക്കൊടുക്കുന്നതിൽ ഈ സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു.

+ There are no comments

Add yours