പാലക്കാട് പട്ടാപ്പകൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ കവർച്ച; മൂന്നംഗ സംഘം സ്വർണവുമായി കടന്നു

Estimated read time 0 min read

പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി കവർച്ച. തോക്കുധാരികളായ മൂന്ന് യുവാക്കൾ ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം.

സംഭവം നടക്കുമ്പോൾ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതികൾ കടയിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours