കൊച്ചി: കാലടി ശങ്കരാചാര്യ സമാധി സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സമാധിയിലെ ആര്യാംബ സന്നിധി, ആര്യാംബ സമാധി, ഗണേശ ക്ഷേത്രം, ശങ്കരാചാര്യ ക്ഷേത്രം എന്നിവിടങ്ങളിൽ രാഷ്ട്രപതി ദർശനം നടത്തി. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ശങ്കരാചാര്യ ക്ഷേത്രത്തിൽ ദീപാരാധനയും നടന്നു.
വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ഒ.പി. മാത്യുർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ഏകദേശം 25 മിനിറ്റോളം നീണ്ട സന്ദർശനത്തിന് ശേഷം തൃശ്ശൂരിലേക്ക് യാത്ര തിരിച്ച രാഷ്ട്രപതി, വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രാഷ്ട്രപതി, നാളെ കണ്ണൂർ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിലും പങ്കെടുക്കും.




+ There are no comments
Add yours