സംസ്ഥാന സർക്കാരിന്റെ 2023-24, 2024-25 വർഷങ്ങളിലെ ഇ-ഗവേണൻസ് രംഗത്തെ പ്രവർത്തന മികവിനുള്ള അവാർഡുകൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. ആകെ ഒൻപത് വിഭാഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് യൂണിറ്റുകൾ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾക്ക് അവയുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കി പ്രത്യേക അവാർഡുകൾ നൽകും. ഇ-ഹെൽത്ത് ആൻഡ് ഇ-മെഡിസിൻ, മികച്ച ഇ-ഗവേൺഡ് ജില്ല തുടങ്ങിയ വിഭാഗങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കും.
ഡിസംബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും സംസ്ഥാന ഐടി മിഷൻ, ഐഎംജി (IMG) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.




+ There are no comments
Add yours