തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകന്റെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. നവംബർ 30-ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ ചേമ്പറിലാണ് അഭിമുഖം നടക്കുക.
യു.ജി.സി യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.




+ There are no comments
Add yours