ബെംഗളൂരു ഇന്ദിരാനഗറിൽ ബ്ലോഗറെ മലയാളി കാമുകൻ കൊലപ്പെടുത്തിയതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിസിടിവി പരിശോധനയിലാണ് വിവരങ്ങൾ പുറത്തായത്. മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ദിരാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്‌ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
കൊലയാളിയെന്ന് സംശയിക്കുന്ന മലയാളി കാമുകൻ ആരവ്, മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നിൽ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തി.


+ There are no comments
Add yours