ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം.. ശക്തമായ മഴ.. 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച്

Estimated read time 0 min read

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്ന് ശക്തമായ മഴ മുന്നറിയിപ്പ്.വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ 7 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി. മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours