ജാഗ്രതൈ..സ്ത്രീകളെ ഇനി വീട്ടമ്മയെന്ന് വിളിച്ചാൽ… മാർഗ്ഗരേഖയുമായി വനിതാ കമ്മീഷൻ

Estimated read time 1 min read

കൊച്ചി: മാധ്യമങ്ങൾക്ക് മാർഗ്ഗരേഖയുമായി വനിതാ കമ്മീഷൻ. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് ഇതിൽ പറയുന്നു . (Kerala Women’s Commission)

ഇത് വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റുന്നതിനുള്ള, മാധ്യമങ്ങളുടെ സമീപനം, ഭാഷ എന്നിവയിൽ വരുത്തേണ്ട കാര്യങ്ങളാണ്. ഇക്കാര്യം ശുപാർശകൾ സഹിതം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. പെൺബുദ്ധി പിൻബുദ്ധി എന്ന പ്രയോഗം, അതേ തോന്നൽ ഉളവാക്കുന്ന അവതരണം എന്നിവയൊക്കെ നിർദേശമുണ്ട്. ഒഴിവാക്കണമെന്നും

ഒളിച്ചോട്ട വാർത്തകളിൽ സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയിലുള്ള തലക്കെട്ടുകൾ മാറ്റണമെന്നും, പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം എന്നിവ സ്ത്രീകളുടെ മാത്രം കടമയാണെന്നുള്ള ചിത്രീകരണം ശരിയല്ലെന്നും, ലൈംഗികച്ചുവയുള്ള തലക്കെട്ടുകൾ ഒഴിവാക്കണമെന്നും മാർഗ്ഗരേഖയിൽ ആവശ്യപ്പെടുന്നുണ്ട്

+ There are no comments

Add yours