മഹാരാഷ്ട്രയിൽ  ബിജെപി കുതിക്കുന്നു

Estimated read time 0 min read

മഹാരാഷ്ട്രയിൽ മഹാ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് കുതിക്കുന്നു


സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറിൽ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

+ There are no comments

Add yours