ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്: ഡ്രൈവറും ബസും കസ്റ്റഡിയിൽ
കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചുവീഴ്‌ത്തി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ശ്രീദത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. ഹൈക്കോടതിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
മേനക ഭാഗത്ത് നിന്നും അമിതവേഗതയിൽ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയവെ ശ്രീദത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ശ്രീദത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹാത്മ ബസും ബസ് ഓടിച്ച ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്ക് മുൻപ് കാക്കനാട് ഐഎംജി ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിയായ അക്ഷര എന്ന യുവതി മരിച്ചതിനെത്തുടർന്ന് സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഈ പുതിയ സംഭവം.സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കേരള ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തുകയും കർശന നടപടി സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷന് നിർദേശം നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോടതിക്ക് സമീപമുള്ള റോഡിൽ തന്നെ വീണ്ടും ഈ അപകടം ഉണ്ടായത്.




+ There are no comments
Add yours