സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ആദ്യ ഫല സൂചനകളിൽ മുന്നണികൾക്ക് വ്യക്തമായ മുന്നേറ്റം. വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് 32015 വോട്ടിലേക്ക് ഉയർന്നു. പാലക്കാട് BJPയുടെ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 1116 വോട്ടുകൾക്കാണ് NDA സ്ഥാനാർഥി കൃഷ്‌ണകുമാർ മുന്നേറുന്നത്. ചേലക്കരയിൽ LDF സ്ഥാനാർഥി യുആർ പ്രദീപ് 1890 വോട്ടുകൾക്കാണ് മുന്നേറുന്നത്


+ There are no comments
Add yours