മത്സരത്തിനിടെ പന്ത് തലയിൽ കൊണ്ട് അർജന്റീനിയൻ യുവ ഫുട്ബോളർക്ക് ദാരുണാന്ത്യം

Estimated read time 1 min read

മത്സരത്തിനിടെ പന്ത് ശക്തമായി തലയിൽ കൊണ്ടതിനെ തുടർന്ന് പരിക്കേറ്റ അർജന്റീനിയൻ യുവ ഫുട്ബോളർ മരിച്ചു. എഫ്.സി എസീസയുടെ (FC Ezeiza) പതിനെട്ടുകാരനായ താരം ആബെൽ നുനെസ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കഴിഞ്ഞ നവംബർ 12-ന് ഡിപോർട്ടിവോ മുനിസും എഫ്.സി എസീസയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദാരുണമായ സംഭവം. പ്രതിരോധനിര താരം പന്ത് അടിച്ചകറ്റുന്നതിനിടെ ആബെൽ നുനെസിന്റെ തലയിൽ ശക്തമായി കൊള്ളുകയായിരുന്നു. മൈതാനത്ത് കുഴഞ്ഞുവീണ് ബോധരഹിതനായ താരത്തെ ഉടൻ തന്നെ സ്റ്റേഡിയത്തിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ചികിത്സയിൽ കഴിയവെ മരണപ്പെട്ട താരത്തിന്റെ വിയോഗവാർത്ത നവംബർ 15-ന് ബന്ധുക്കളും എഫ്.സി എസീസ ക്ലബ്ബും സമൂഹമാധ്യമങ്ങളിലൂടെയാണ് സ്ഥിരീകരിച്ചത്. ആബെൽ നുനെസിന്റെ അപ്രതീക്ഷിത മരണം പ്രാദേശിക ഫുട്ബോൾ സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

+ There are no comments

Add yours