മുൻ മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു

Estimated read time 0 min read

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു. മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് യദു പരാതി നൽകിയിരിക്കുന്നത്.

പോലീസ് അന്വേഷണം കൃത്യമല്ലെന്ന് പരാതി

കേസിൽ പോലീസ് കൃത്യമായ അന്വേഷണമല്ല നടത്തിയതെന്നും, അതിനാൽ സംഭവത്തിൽ പുനരന്വേഷണം വേണമെന്നുമാണ് മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവറായ യദു ആഭ്യന്തരമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം

തിരുവനന്തപുരം പാളയത്തുവെച്ച് മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും, തുടർന്ന് ഡ്രൈവർ യദുവുമായി നടുറോഡിൽ വാക്പോര് ഉണ്ടാവുകയും ചെയ്ത സംഭവമാണ് വലിയ വിവാദത്തിന് വഴിവെച്ചത്.

+ There are no comments

Add yours