ഫണ്ടില്ല, ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം; ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടി

Estimated read time 0 min read

ഇടുക്കി: ഫണ്ടില്ലാത്തതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടി. കഴിഞ്ഞ ആറുമാസമായി ജീവനക്കാർക്ക് ശമ്പളവും മെമ്പർമാർക്ക് ഓണറേറിയവും മുടങ്ങിയിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ബിനു വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അടച്ചുപൂട്ടാൻ നിർബന്ധിതരായതെന്നും അദ്ദേഹം അറിയിച്ചു.

ഗോത്രവിഭാഗങ്ങളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിലേക്ക്

ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളാണ് ഈ പഞ്ചായത്തിന്റെ പരിധിയിലുള്ളത്. പഞ്ചായത്തിനോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം. ബിനു പറഞ്ഞു. ഇതിന്റെ ഭാഗമായി ഗോത്രവിഭാഗങ്ങളെ ഒരുമിപ്പിച്ച് അടുത്തമാസം ദേവികുളം സബ് കളക്ടറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

+ There are no comments

Add yours