അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും പാചകത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും നമ്മൾ സൂക്ഷിക്കുന്നത്. എന്നാലിത് ജോലി എളുപ്പമാക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. അവ ഏതൊക്കെയെന്ന് നോക്കാം..
പാചക എണ്ണ
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേൽക്കുമ്പോൾ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എണ്ണയുടെ രുചിയും ഗുണമേന്മയും ഇതിലൂടെ നഷ്ടപ്പെടാം.
സുഗന്ധവ്യഞ്ജനങ്ങൾ
പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുമ്പോൾ ഇതിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങൾ സംഭവിക്കുന്നു.
കേടാവുന്ന ഭക്ഷണങ്ങൾ
പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. അധികം ചൂടോ പ്രകാശമോ ഇല്ലാത്ത സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ എന്നിവ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാവുന്നതാണ്.
ക്ലീനറുകൾ
പലതരം രാസവസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണ് ക്ലീനറുകൾ. അതിനാൽ തന്നെ ഇത് കത്തിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ക്ലീനറുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
പേപ്പർ ടവൽ
പേപ്പർ ടവൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും ഇത് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഉപകരണങ്ങൾ
ഗ്യാസ് സ്റ്റൗവിൽ നിന്നും ഉണ്ടാകുന്ന അമിതമായ ചൂട് ഇലക്ട്രിക് ഉപകരണങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്.

+ There are no comments
Add yours