കണ്ണൂർ: സർക്കാർ പരിപാടിയിൽ രാഷ്ട്രീയം സംസാരിച്ച കുഞ്ഞികൃഷ്ണൻ എം.എൽ.എയ്ക്കെതിരെ ശക്തമായ പ്രതിഷേധം. പയ്യന്നൂർ കണ്ടോത്ത് നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എൽ.എയ്ക്കെതിരെ വേദിയിൽ പ്രതിഷേധമുയർന്നത്. തളിപ്പറമ്പ് സർക്കിൾ യൂണിയന്റെ വാരാഘോഷ പരിപാടിയുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ഈ പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില വിവാദങ്ങൾ ഉടലെടുത്തിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി ആദ്യം നഗരസഭാ ചെയർമാനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് മന്ത്രി ഇടപെട്ട് എം.എൽ.എയെ ഉദ്ഘാടകനായി മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ എം.എൽ.എയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയം പ്രസംഗിക്കാൻ സ്വന്തം ചെലവിലോ കോൺഗ്രസിന്റെ ചെലവിലോ സ്റ്റേജ് കെട്ടണമെന്നാണ് വിമർശകരുടെ പ്രധാന വാദം. സർക്കാർ പരിപാടിയിൽ കുഞ്ഞികൃഷ്ണനല്ല സാക്ഷാൽ വി.ഡി. സതീശൻ വന്ന് രാഷ്ട്രീയം പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും, ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്നും നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.




+ There are no comments
Add yours