കോവളം സ്പാ പീഡനക്കേസ്: രണ്ട് പ്രതികൾ കൂടി പിടിയിൽ; അറസ്റ്റിലായത് 11-ഉം 12-ഉം പ്രതികൾ

Estimated read time 1 min read

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ പതിനൊന്നും പന്ത്രണ്ടും പ്രതികളായ പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ് എസ്. എന്നിവരാണ് പിടിയിലായത്. ഇരുവരേയും ഇവരുടെ സ്വന്തം നാടുകളിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

മാതാപിതാക്കളില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവും ചേർന്നാണ് സ്പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി.

സ്പായിലെ നിരന്തരമുള്ള ചൂഷണം സഹിക്കാനാവാതെ വന്നതോടെ, അവിടെവെച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, സെപ്റ്റംബർ 21-ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചെറിയമ്മ കോവളം പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും, തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയതോടെയുമാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. പിടിയിലായ പ്രതികൾക്കെതിരെയുള്ള തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

+ There are no comments

Add yours