കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും പൂർണ്ണമായി മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ മണൽപ്പുറത്ത് ഉപേക്ഷിച്ചിരിക്കുന്നത്. രാവിലെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
രാത്രിയിൽ ബീച്ചിലും പരിസരത്തും നിരവധി ആളുകളുണ്ടായിരുന്നു. പുലർച്ചെ മൂന്നര വരെ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് നടത്തിയിരുന്ന സമയത്തൊന്നും മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല. ഇതിന് ശേഷമാകാം കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകാം പിഞ്ചുകുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




+ There are no comments
Add yours