കോഴിക്കോട് വന്‍ ഡിജിറ്റല്‍ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്‌സ് ആപ്പില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

Estimated read time 0 min read

പരാതിക്കാരന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലുള്ള തുക പിഎഫ്‌ഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു.

പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്ബിഐ അക്കൗണ്ടിലുള്ള തുകയാണ് പരാതിക്കാരന്‍ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours