കോഴിക്കോട് വീടിന് മുന്നിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിൽ

Estimated read time 0 min read

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന് മുന്നിൽ സുരക്ഷിതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

+ There are no comments

Add yours