മുട്ട പുഴുങ്ങിയ വെള്ളം ഇനി വെറുതെ കളയേണ്ട; ചെടികൾ തഴച്ചുവളരാനും പാത്രങ്ങൾ തിളങ്ങാനും ഇതാ ഒരു കിടിലൻ സൂത്രം

Estimated read time 1 min read

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവരും അല്ലാത്തവരുമായ ഒട്ടുമിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് പുഴുങ്ങിയ മുട്ട. എന്നാൽ മുട്ട പുഴുങ്ങിയ ശേഷം ആ വെള്ളം നമ്മൾ സാധാരണയായി സിങ്കിലേക്ക് ഒഴുക്കിക്കളയുകയാണ് പതിവ്. എന്നാൽ നിരവധി പോഷകഗുണങ്ങളുള്ള ഈ വെള്ളം വീട്ടിലെ മറ്റ് പല കാര്യങ്ങൾക്കും ഉപയോഗപ്രദമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ചെടികൾക്ക് മികച്ച വളം

മുട്ട പുഴുങ്ങുമ്പോൾ അതിലടങ്ങിയിട്ടുള്ള സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ ധാതുക്കളും പോഷകങ്ങളും വെള്ളത്തിലേക്ക് കലരുന്നുണ്ട്. അതിനാൽ ഈ വെള്ളം ചെടികൾക്ക് മികച്ചൊരു വളമായി പ്രവർത്തിക്കും. വെള്ളം നന്നായി തണുത്ത ശേഷം വീടിനുള്ളിൽ വളർത്തുന്ന ഇൻഡോർ പ്ലാന്റുകൾക്കും മറ്റ് ചെടികൾക്കും ഒഴിച്ചുകൊടുക്കുന്നത് അവ വേഗത്തിൽ തഴച്ചുവളരാൻ സഹായിക്കും. ഇതിനൊപ്പം മുട്ടത്തോട് പൊടിച്ച് വളമായി നൽകുന്നതും ചെടികൾക്ക് ഏറെ ഗുണകരമാണ്.

എണ്ണപ്പശയും അഴുക്കും നീക്കാൻ ബെസ്റ്റ്

ചെടികളുടെ വളർച്ചയ്ക്ക് മാത്രമല്ല, അടുക്കളയിലെ ക്ലീനിങ് ആവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗപ്രദമാണ്. മുട്ട പുഴുങ്ങിയ വെള്ളത്തിന് നേരിയ അളവിൽ ക്ഷാര സ്വഭാവം (Alkaline nature) ഉള്ളതിനാൽ, പാത്രങ്ങളിലെ എണ്ണപ്പശയും കഠിനമായ അഴുക്കും നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം. മുട്ട പുഴുങ്ങിയ ശേഷമുള്ള ഇളം ചൂടുവെള്ളം ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് അവ കൂടുതൽ വൃത്തിയാകാൻ സഹായിക്കും.

+ There are no comments

Add yours