ന്യൂഡൽഹി: ഉയരക്കൂടുതൽ കാരണം യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ ഡൽഹിയിൽ ഗവർണർ ഓം പ്രകാശ് മാഥൂറിന് ഉപയോഗിക്കാൻ പുതിയ ഫോർച്യൂണർ (Toyota Fortuner) കാർ വാടകയ്ക്കെടുത്തു. ഡൽഹി കേരള ഹൗസിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും യാത്രക്കായി സാധാരണയായി ഇന്നോവ കാറുകളാണ് നൽകി വരുന്നത്. എന്നാൽ ഇന്നോവയിൽ കയറാനും ഇരിക്കാനും ബുദ്ധിമുട്ടുള്ളതിനാൽ പകരം ഫോർച്യൂണർ കാർ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറെ അറിയിക്കുകയായിരുന്നു.
ഗവർണർ ഇന്ന് ഡൽഹിയിൽ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നിലവിൽ താൽക്കാലികമായി കാർ വാടകയ്ക്കെടുത്തത്. കൂടാതെ അദ്ദേഹത്തിന് ഡൽഹിയിൽ സ്ഥിരമായി ഉപയോഗിക്കാനായി പുതിയ ഫോർച്യൂണർ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും ഔദ്യോഗിക യാത്രകൾക്കായി അദ്ദേഹം ഫോർച്യൂണർ തന്നെയാണ് ഉപയോഗിക്കുന്നത്.
നേരത്തെ, സമാനമായ രീതിയിൽ ഉയരം പ്രശ്നമായതിനെത്തുടർന്ന് ഡൽഹി കേരള ഹൗസിൽ ഗവർണർ ഉപയോഗിച്ചിരുന്ന കട്ടിലും മാറ്റിനൽകിയിരുന്നു. ഇതിന് പകരം സിക്കിം ഹൗസിൽ നിന്നാണ് അദ്ദേഹത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള പ്രത്യേക കട്ടിൽ എത്തിച്ചത്.




+ There are no comments
Add yours