മാവ് കുഴക്കണ്ട, വീശിയടിക്കേണ്ട; ബാക്കിവന്ന ചോറുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ പൊറോട്ട

Estimated read time 1 min read

ആവശ്യമായ ചേരുവകൾ:

  • വേവിച്ച ചോറ് – 3 കപ്പ്
  • മൈദ – 4 കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ
  • പഞ്ചസാര – 2 ടീസ്പൂൺ
  • എണ്ണ, നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. ഒരു പാത്രത്തിൽ വേവിച്ച ചോറ്, മൈദ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  2. മിക്സിയുടെ ജാറിൽ മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം എണ്ണ പുരട്ടുക. തയ്യാറാക്കിവെച്ച കൂട്ട് കുറച്ചു വീതം ജാറിലിട്ട് പത്ത് സെക്കൻഡ് വീതം നാല് തവണയായി അടിച്ചെടുക്കുക (Pulse ചെയ്യുക). ഇങ്ങനെ ചെയ്യുമ്പോൾ വളരെ മൃദുവായ മാവ് ലഭിക്കും.
  3. ഈ മാവിന് മുകളിൽ അല്പം എണ്ണ പുരട്ടി, നനഞ്ഞ തുണികൊണ്ട് മൂടി ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക.
  4. ഒരു മണിക്കൂറിന് ശേഷം മാവ് എട്ട് തുല്യ ഭാഗങ്ങളാക്കി ഉരുട്ടിയെടുക്കുക. ഇതിൽ 2 ടേബിൾസ്പൂൺ എണ്ണയും 2 ടേബിൾസ്പൂൺ നെയ്യും കലർത്തിയ മിശ്രിതം പുരട്ടി വീണ്ടും നനഞ്ഞ തുണികൊണ്ട് മൂടി 30 മിനിറ്റ് വെക്കുക.
  5. കൗണ്ടർ ടോപ്പിൽ (അല്ലെങ്കിൽ പരത്തുന്ന പലകയിൽ) വെച്ച് കൈകൊണ്ട് മാവ് നേർത്ത കനത്തിൽ പരത്തിയ ശേഷം മുകളിൽ അല്പം എണ്ണ പുരട്ടി മൈദ വിതറിക്കൊടുക്കുക.
  6. ഒരു കത്തി ഉപയോഗിച്ച് ഇത് നീളത്തിൽ വരഞ്ഞ ശേഷം നടുഭാഗത്തേക്ക് ചുരുട്ടിയെടുത്ത് 10 മുതൽ 15 മിനിറ്റ് വരെ വെക്കുക.
  7. ഇത് വീണ്ടും കൈകൊണ്ട് പരത്തി, മീഡിയം തീയിൽ പാനിലിട്ട് രണ്ടു വശവും നേരിയ ബ്രൗൺ നിറമാകുന്നതുവരെ ചുട്ടെടുക്കാം.
  8. ചുട്ടെടുത്ത പൊറോട്ട ചൂടോടെ തന്നെ കൈകൊണ്ട് വശങ്ങളിൽ നിന്നടിച്ച് പാളികൾ (Layers) വേർപെടുത്തിയെടുക്കുക.

രുചികരവും മൃദുവുമായ ചോറ് പൊറോട്ട തയ്യാർ. ഇഷ്ടമുള്ള കറികൾക്കൊപ്പം ചൂടോടെ വിളമ്പാം.

+ There are no comments

Add yours