ക്ഷേമ പെൻഷൻ 3600 രൂപ..!!
ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ 3600 രൂപ ക്ഷേമ പെൻഷൻ നവംബർ മാസം മുതൽ വിതരണം ആരംഭിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിൻ്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം കണ്ടിട്ടല്ല ഓണറേറിയം വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.



+ There are no comments
Add yours