പത്തനംതിട്ട: പെരുനാട് ളാഹയ്ക്ക് സമീപം ചെമ്പങ്കരയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ ശ്യാമിനാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാന ശ്യാമിനെ കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാം നിലവിൽ ഇവിടെ ചികിത്സയിൽ തുടരുകയാണ്.




+ There are no comments
Add yours