സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടെ ഇരുവരുടെയും വിവാഹത്തിന്റേതെന്ന പേരിൽ ഒരു ആഡംബര ക്ഷണക്കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ്. ദുബായ് ആസ്ഥാനമായുള്ള വ്യവസായി കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹ ക്ഷണക്കത്താണ് അനിരുദ്ധിന്റേതെന്ന പേരിൽ തെറ്റായി പ്രചരിക്കുന്നത്.
അതേസമയം, അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം നവംബർ 10, 11 തീയതികളിലായി ഗ്രീസിൽ വെച്ച് നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങിനായി അച്ചടിച്ച ക്ഷണക്കത്തുകൾ നൽകിയിട്ടില്ല. പകരം നേരിട്ടും സന്ദേശങ്ങളിലൂടെയുമാണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.
കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാരെ ഇതിനകം നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചിരുന്നു. നവംബർ 21-ന് ചെന്നൈയിൽ വെച്ചായിരിക്കും ഇരുവരുടെയും വിവാഹ സൽക്കാരം (റിസപ്ഷൻ) നടക്കുക.




+ There are no comments
Add yours