സീനിയർ വിദ്യാർഥിയെ പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ
ബെംഗളൂരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ വച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. ഒക്ടോബർ 10 നാണ് സംഭവം നടന്നതെന്നാണ് വിവരം. ജീവൻ പിന്നീട് വിളിച്ച് ഗർഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു.



+ There are no comments
Add yours