സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത

Estimated read time 1 min read

5 ദിവസത്തേക്ക് ഒരു രക്ഷയുമില്ല

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് കോട്ടയം ഇടുക്കി ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തരപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ TVM മുതൽ തൃശൂർ വരെയും മഞ്ഞ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. ജാഗ്രത പാലിക്കുക.

+ There are no comments

Add yours