ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ
പാലക്കാട് പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. പ്രതി ചെന്താമരയെ ഓൺലൈനായാണ് ഹാജരാക്കിയത്. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്‌ജി കെന്നെത്ത് ജോർജ് മുമ്പാകെ വാദം പൂർത്തിയായി. വധശിക്ഷ വേണമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊല നടത്തിയത് പ്രൊസിക്യൂഷൻ കോടതിയിൽ സൂചിപ്പിച്ചു.



+ There are no comments
Add yours