പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കി.  ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്

Estimated read time 0 min read

പാലക്കാട് പല്ലൻചാത്തന്നൂരിൽ പതിനാലുകാരൻ ജീവനൊടുക്കി. കണ്ണാടി ഹയർസെക്കൻഡറി സ്ളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുഴൽമന്ദം പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തി എന്നാണ് കുടുംബം പറയുന്നത്. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ തള്ളി സ്‌കൂൾ മാനേജ്മെന്റ് രംഗത്തുവന്നു.

+ There are no comments

Add yours