കൂട്ടക്കൊല നടത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ
2021ൽ ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് മൂന്നാറിൽ നിന്ന് എൻഐഎ സംഘത്തിന്റെ പിടിയിലായത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒന്നര വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്.




+ There are no comments
Add yours